അരിക്കൊമ്പൻ ഷൺമുഖ നദി പരിസരത്ത്; ഉൾക്കാട്ടിലേക്ക് തുരത്താൻ തമിഴ്‌നാട് വനംവകുപ്പ്

arikomban

അഞ്ചാം ദിവസവും അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പ്. ഷൺമുഖ നദി ഡാം പരിസരത്താണ് നിലവിൽ അരിക്കൊമ്പനുള്ളത്. ഇവിടെ നിന്ന് പ്രത്യേക സംഘത്തിന്റെ സഹായത്തോടെ കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്താനാകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. ആന കമ്പത്തെ വനാതിർത്തി ഗ്രാമങ്ങളിലേക്ക് തിരികെ എത്തുമോയെന്ന ആശങ്കയുമുണ്ട്

പല സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പ് നിരീക്ഷണം നടത്തുന്നത്. ജനവാസ മേഖലയിൽ ഇറങ്ങിയാൽ മാത്രം ആനയെ മയക്കുവെടി വെച്ചാൽ മതിയെന്നാണ് വനംവകുപ്പിന്റെ തീരുമാനം. ഷൺമുഖ നദി ഡാമിൽ വെള്ളം കുടിക്കാനെത്തിയ അരിക്കൊമ്പനെ നാട്ടുകാരും കണ്ടിരുന്നു. നിലവിൽ ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല.
 

Share this story