അരിക്കൊമ്പൻ ദൗത്യം രണ്ടാം ദിവസം: കൊമ്പനെ ദൗത്യമേഖലയിലേക്ക് എത്തിക്കാൻ ശ്രമം തുടരുന്നു

arikomban

അരിക്കൊമ്പൻ ദൗത്യം ഇന്ന് രണ്ടാം ദിവസത്തിൽ. നിലവിള ശങ്കരപാണ്ഡ്യമെട്ട് ഭാഗത്തായിരുന്നു ആനയുള്ളത്. നിലവിൽ അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമെട്ടിൽ നിന്നും താഴേക്ക് ഇറങ്ങിയെന്നാണ് സംശയം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യമേഖലയിൽ എത്തിച്ച ശേഷമാകും മയക്കുവെടി വെക്കുക. ഇതിനായുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്

ദൗത്യമേഖലയിൽ സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കുവെടി വെക്കാനുള്ള സംഘം പുറപ്പെടും. കുങ്കിയാനകളെയും ഇറക്കിയിട്ടുണ്ട്. ദൗത്യമേഖലയിൽ അരിക്കൊമ്പനെ ഇന്നും എത്തിക്കാനായില്ലെങ്കിൽ ദൗത്യം നാളെയും നീളും. മദപ്പാടിലായ ചക്കക്കൊമ്പൻ കാട്ടാനക്കൂട്ടത്തോടൊപ്പം എത്തിയതാണ് അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമെട്ടിലേക്ക് മാറാൻ കാരണം.
 

Share this story