വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ; ലീഡ് ആറായിരം കവിഞ്ഞു

chandy

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ അടിക്കടി ലീഡ് ഉയർത്തുന്ന ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം നിലവിൽ 6000 കവിഞ്ഞു. ഉമ്മൻ ചാണ്ടിയുടെയും ചാണ്ടി ഉമ്മന്റെയും വലിയ കട്ടൗട്ടുകളുമായി പ്രവർത്തകർ ആഘോഷം തുടങ്ങി കഴിഞ്ഞു

പോസ്റ്റൽ വോട്ടുകളിലും ചാണ്ടി ഉമ്മൻ തന്നെയായിരുന്നു മുന്നിൽ. ചാണ്ടി ഉമ്മന് 5686 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന് 3012 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന് 397 വോട്ടുകളുമാണ് ലഭിച്ചത്. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
 

Share this story