അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതി; ഒരു മാസം ജയിലിൽ, ജാമ്യത്തിലിറങ്ങി മുങ്ങി

asfak

ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയായിരുന്നുവെന്ന് വിവരം. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാളെ 2018ൽ ഗാസിപൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞതിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു

അസഫാകിനെ തിരിച്ചറിഞ്ഞതായി പ്രധാന സാക്ഷിയായ താജുദ്ദീൻ തിരിച്ചറിയൽ പരേഡിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞുമായി പ്രതി മാർക്കറ്റിലേക്ക് പോകുന്നത് താജുദ്ദീൻ കണ്ടിരുന്നു. തന്റെ കുഞ്ഞാണെന്നാണ് അസഫാക് പറഞ്ഞത്. ഇക്കാര്യം വിശ്വസിച്ചു പോയെന്നും പിറ്റേദിവസം പത്രങ്ങളിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന വാർത്ത അറിഞ്ഞതെന്നും താജുദ്ദീൻ പറഞ്ഞു
 

Share this story