അസ്ഫാക്കിന്റെ വധശിക്ഷക്കെതിരെ അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുമെന്ന് കുടുംബം
Nov 14, 2023, 14:43 IST

ആലുവയിൽ അഞ്ച് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് ലഭിച്ച വധശിക്ഷക്കെതിരെ പ്രതിയുടെ കുടുംബം അപ്പീൽ നൽകിയേക്കും. അഭിഭാഷകനോട് ഇക്കാര്യം ആലോചിക്കുമെന്ന് അസ്ഫാക്കിന്റെ സഹോദരി പറഞ്ഞു. വധശിക്ഷ പാടില്ലായിരുന്നുവെനന്നും ജയിൽ ശിക്ഷ മതിയായിരുന്നുവെന്നുമാണ് സഹോദരി പ്രതികരിച്ചത്
എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചത്. വധശിക്ഷക്ക് പുറമെ അഞ്ച് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. ജൂലൈ 28നാണ് അസ്ഫാക് ആലം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.