ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായി സത്യപ്രതിജ്ഞ ചെയ്തു

ashish

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ആശിഷ് ജെ ദേശായി. 

മുൻ ചീഫ് ജസ്റ്റിസ് എസ് വി ഭാട്യ സുപ്രീം കോടതി ജഡ്ജിയായി പോയ ഒഴിവിലാണ് ദേശായിയെ കേരളാ ചീഫ് ജസ്റ്റിസായി നിയമിച്ചത്. ഹൈക്കോടതിയുടെ 38ാം ചീഫ് ജസ്റ്റിസാണ് ദേശായി. സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കിൽ അടുത്ത ജൂലൈ 4ന് അദ്ദേഹം വിരമിക്കും.
 

Share this story