നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ഇനി ചേരുക പുതുപ്പള്ളി ഫലം വന്നതിന് ശേഷം

assembly

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം വെട്ടിച്ചുരുക്കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സഭ നാളെ പിരിയും. ഇനി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വന്ന ശേഷമാകും സഭ സമ്മേളിക്കുക. സെപ്റ്റംബർ 11 മുതൽ 14 വരെയാണ് നിയമസഭ വീണ്ടും ചേരുക. 

ഈ മാസം 24 വരെ സഭ സമ്മേളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭ സമ്മേളനം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്നലെ ചർച്ച നടത്തിയിരുന്നു.
 

Share this story