നിയമസഭാ സമ്മേളനം ഓഗസ്റ്റ് ഏഴിന് ആരംഭിക്കും; പ്രധാന ബില്ലുകൾ പരിഗണനക്ക് എത്തും
Updated: Aug 2, 2023, 17:18 IST

പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം ഓഗസ്റ്റ് 7ന് ആരംഭിക്കും. പ്രധാനമായും നിയമനിർമാണത്തിനായി ചേരുന്ന സമ്മേളനം ആകെ 12 ദിവസമാണ് ചേരുന്നത്. ഒട്ടേറെ പ്രധാന ബില്ലുകൾ സമ്മേളനത്തിൽ പരിഗണിക്കും. നിലവിലെ കലണ്ടർ പ്രകാരം സമ്മേളനം 24ാം തീയതി വരെ നീളും. ആദ്യ ദിവസം ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും
ഓഗസ്റ്റ് 11, 18 തീയതികൾ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കായാണ് വിനിയോഗിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിലെ ഉപധനാഭ്യർഥനകൾ ഓഗസ്റ്റ് 21നാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങളിൽ നിയമനിർമാണത്തിനായി മാറ്റിവെക്കപ്പെട്ട സമയങ്ങളിൽ സഭ പരിഗണിക്കേണ്ട ബില്ലുകൾ ഏതൊക്കെയാണെന്ന് കാര്യോപദേശക സമിതി ശുപാർശ ചെയ്യും