നിയമസഭാ സമ്മേളനം ഇന്ന് മുതൽ; അര നൂറ്റാണ്ടിനിടെ ഉമ്മൻ ചാണ്ടി ഇല്ലാത്ത ആദ്യ സഭാ സമ്മേളനം
Aug 7, 2023, 08:22 IST

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് ആരംഭിക്കും. ഈ മാസം 24 വരെയാണ് സഭാ സമ്മേളനം നടക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സഭ ഇന്ന് പിരിയും. അര നൂറ്റാണ്ടിനിടെ ഉമ്മൻ ചാണ്ടി ഇല്ലാത്ത ആദ്യ നിയമസഭാ സമ്മേളനമാകും ഇന്നത്തേത്
മിത്ത് വിവാദം, മദ്യനയം, കെ റെയിൽ, ഇ ശ്രീധരന്റെ റിപ്പോർട്ട്, എഐ ക്യാമറ, സാമ്പത്തിക പ്രതിസന്ധി തുടങ്ങി നിരവധി കാര്യങ്ങൾ ഇത്തവണത്തെ സമ്മേളനത്തിൽ ചർച്ചയാകും. മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ എന്ത് നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുകയെന്ന് ഇന്ന് അറിയാം. രാവിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്. ഇതിലാകും സ്പീക്കർക്കെതിരായ നിലപാട് എന്ത് വേണമെന്ന തീരുമാനമുണ്ടാകുക.