നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും
Sep 11, 2023, 08:05 IST

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. ചാണ്ടി ഉമ്മൻ എംഎൽഎ ആയി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്ത് മണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമാണ് ചാണ്ടി ഉമ്മൻ നിയമസഭയിൽ എത്തുക.
പുതുപ്പള്ളി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 37,719 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് നിർത്തിവെച്ച സമ്മേളനമാണ് ഇനി നാല് ദിവസം കൂടി ചേരുക. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെനന്ന സിബിഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ആദ്യ ദിവസം തന്നെ പ്രതിപക്ഷം സഭയിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കും.