സംസ്ഥാനത്ത് പ്രണയപ്പകയിൽ കൊല്ലപ്പെട്ടത് 20 പേർ, 16 പേർക്ക് പരുക്കേറ്റു; 37 പേർ പ്രതികളെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan

പിണറായി സർക്കാരിന്റെ കാലത്ത് പ്രണയ പകയെ തുടർന്നുള്ള ആക്രമണങ്ങളിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 20 പേരെന്ന് മുഖ്യമന്ത്രി. 16 പേർക്ക്് പരുക്കേറ്റു. അക്രമ സംഭവങ്ങളിൽ 37 പേർ പ്രതികളാണ്. വെള്ളറടയിലെ സംഭവത്തിൽ പ്രതി ആത്മഹത്യ ചെയ്തു. ഗാന്ധിനഗർ കേസിലെ പ്രതി മരിച്ചു. വെള്ളത്തൂവൽ കേസിലെ പ്രതി ആത്മഹത്യ ചെയ്തു

ഇൻഫോപാർക്ക് കേസിലെ പ്രതി ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. പയ്യോളിയിലെയും വളയത്തെയും കേസിലെ പ്രതികളും മരിച്ചു. മറ്റുള്ള കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കല്ലമ്പലത്തെ കേസിൽ സംഭവം നടക്കുമ്പോൾ പ്രതി ലഹരി ഉപയോഗിച്ചിരുന്നു. മറ്റുള്ള കേസുകളിൽ പ്രതികൾ ലഹരി ഉപയോഗിച്ചായി തെളിഞ്ഞിട്ടില്ലെന്നും നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
 

Share this story