ചന്ദ്രശേഖർ ആസാദിന് നേരെയുണ്ടായ ആക്രമണം; നാല് പേർ കസ്റ്റഡിയിൽ

azad

ഉത്തർപ്രദേശിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെയുണ്ടായ വധശ്രമത്തിൽ നാലുപേർ കസ്റ്റഡിയിൽ. അക്രമികൾ ഉപയോഗിച്ച കാറും സഹാറൻപൂർ പോലീസ് പിടിച്ചെടുത്തു. ചികിത്സയിൽ കഴിയുന്ന ചന്ദ്രശേഖർ ആസാദിന്റേയും സഹായിയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് സഹാറൻപൂർ എസ്ബിഡി ആശുപത്രി അറിയിച്ചു.

സഹാറൻപൂരിൽ ബുധനാഴ്ചയാണ് ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ ഏതാനുംപേർ വെടിയുതിർത്തത്. നാല് തവണയാണ് അക്രമികൾ ചന്ദ്രശേഖർ ആസാദിനും സഹായികൾക്കും നേരെ വെടിയുതിർത്തത്. അരയിൽ വെടിയേറ്റ ആസാദിനേയും പരുക്കേറ്റ സഹായിയേയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
 

Share this story