നിലമ്പൂരിൽ നഗരസഭാ കൗൺസിലറുടെ വീടിന് നേരെ ആക്രമണം; കാറിന്റെ ചില്ലുകൾ തകർത്തു

police line
നിലമ്പൂരിൽ നഗരസഭാ കൗൺസിലറുടെ വീടിന് നേരെ ആക്രമണം. നിലമ്പൂർ നഗരസഭ കൗൺസിലർ എ പി റസിയയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ലുകൾ അക്രമികൾ തകർത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇത് മൂന്നാം തവണയാണ് തനിക്ക് നേർക്ക് ആക്രമണം നടക്കുന്നതെന്ന് റസിയ പറഞ്ഞു.
 

Share this story