ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; ആലുവയിൽ യുവാവിന് ദാരുണാന്ത്യം
Jul 28, 2023, 14:24 IST

ആലുവയിൽ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ് യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി ജിബിൻ ഫിലിപ്പാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം തൃശ്ശൂരിലേക്ക് പോകുകയായിരുന്നു ജിബിൻ. വെള്ളം വാങ്ങാനായി ആലുവ സ്‌റ്റേഷനിൽ ഇറങ്ങിയ ജിബിൻ തിരികെ ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം
നീങ്ങിത്തുടങ്ങിയ ട്രെയിൻ കയറാൻ ശ്രമിക്കുമ്പോൾ ജിബിൻ പാളത്തിലേക്ക് വീഴുകയും ചക്രങ്ങൾ ജിബിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഉടനെ ട്രെയിൻ നിർത്തി ജിബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല