കായംകുളത്ത് അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ബിഹാർ സ്വദേശി പിടിയിൽ
Aug 23, 2023, 14:41 IST

കായംകുളത്ത് അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശി കുന്തൻ കുമാറാണ്(27) അറസ്റ്റിലായത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകാനാണ് ശ്രമമെന്ന് പ്രതി സമ്മതിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പോലീസിന്റെ സംശയം