കണ്ണൂർ കക്കാട് സ്‌കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടി കുതറിയോടി രക്ഷപ്പെട്ടു

police line

കണ്ണൂർ കക്കാട് പതിനഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വെച്ചാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടാൻ ശ്രമിച്ചത്. എന്നാൽ കുതറി മാറിയ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു

കാറിലുണ്ടായിരുന്ന നാല് പേരും മുഖംമൂടി ധരിച്ചിരുന്നു. സമീപത്ത് ആളുകളുമുണ്ടായിരുന്നില്ല. എതിർ ദിശയിൽ നിന്ന് ഒരു ഓട്ടോറിക്ഷ വരുന്നത് കണ്ടതോടെ കാർ വേഗമോടിച്ച് പോകുകയായിരുന്നു. പേടിച്ചരണ്ട പെൺകുട്ടിയോട് തൊട്ടപ്പുറത്തുണ്ടായിരുന്ന കടയുടമ സമാധാനിപ്പിച്ച് വിവരം ചോദിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു.
 

Share this story