പയ്യന്നൂരിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹൈപ്പർ മാർക്കറ്റ് മാനേജർ അറസ്റ്റിൽ
Aug 24, 2023, 15:23 IST

കണ്ണൂർ പയ്യന്നൂരിൽ ഹൈപ്പർ മാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മാനേജർ അറസ്റ്റിൽ. വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ആറ് മുതലാണ് യുവതി ഹൈപ്പർ മാർക്കറ്റിൽ ജോലിക്ക് എത്തിയത്. അന്ന് മുതൽ ഇയാൾ ലൈംഗിക താത്പര്യത്തോടെ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.