മെഡിക്കൽ കോളജിലെ ശുചിമുറിയിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ
Jul 3, 2023, 16:55 IST

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറിയിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. അമ്പലപ്പുഴ കോമന അഷ്ടപദി വീട്ടിൽ എസ് മനോജാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകുന്നേരം മോർച്ചറിക്ക് സമീപത്തുള്ള ശുചിമുറിയിൽ വെച്ചാണ് സംഭവം. ഇയാളെ സുരക്ഷാ ജോലിയിൽ നിന്ന് നീക്കം ചെയ്തതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുവതി സൂപ്രണ്ടിന് നൽകിയ പരാതി പോലീസിന് കൈമാറുകയായിരുന്നു.