കോട്ടയം നഗരത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

Police
കോട്ടയം നഗരത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന ബിന്ദു എന്ന യുവതിയെ കൊലപ്പെടുത്താനാണ് ശ്രമം നടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. കട്ടപ്പന സ്വദേശി ചുണ്ടെലി ബാബു എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാപ്പ കേസിൽ നടപടി നേരിട്ടയാളാണ് ബാബു. യുവതി താനുമായുള്ള സൗഹൃദത്തിൽ നിന്ന് പിൻമാറിയതാണ് ആക്രമണത്തിന് കാരണമെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
 

Share this story