കൊല്ലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരു പ്രതി കൂടി പിടിയിൽ

Police

കൊല്ലം തെക്കുംഭാഗത്ത് യുവാവിനെ കണ്ണിൽ മുളക് സ്േ്രപ അടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. തേവലക്കര സ്വദേശി സനൽകുമാറാണ് അറസ്റ്റിലായത്. കേസിൽ അൻസാരി എന്ന പ്രതി നേരത്തെ അറസ്റ്റിലായിരുന്നു.

തേവലക്കര സ്വദേശി ഷംനാദിനെയാണ് മുൻവൈരാഗ്യത്തെ തുടർന്ന് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷംനാദിന്റെ ഇരുകൈകൾക്കും വലതു കാൽമുട്ടിനും വെട്ടേറ്റിരുന്നു. ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.
 

Share this story