12കാരിയെ പീഡിപ്പിക്കാൻ ശ്രമം; ചാലിശ്ശേരിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ
Aug 25, 2023, 10:25 IST

പാലക്കാട് ചാലിശ്ശേരിയിൽ 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. സ്‌കൂൾ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൂത സ്വദേശി കോരാമ്പി നാസറിനെയാണ് ചാലിശേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാധാരമായ സംഭവം നടന്നത്.