സർക്കാരിന്റെ അഴിമതി പുറത്തു കൊണ്ടുവരുന്ന മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാൻ ശ്രമം: ചെന്നിത്തല

Chennithala

പി എം ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതിൽ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മാധ്യമ വേട്ടയാണ് നടക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കേസെടുക്കുന്നത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്. മാധ്യമവേട്ടയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയും സർക്കാരുമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

സർക്കാരിന്റെ കൊള്ളരുതായ്മകളും അഴിമതികളും പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്ന നടപടികൾ സ്വീകരിച്ചാൽ അവരെങ്ങനെ ജോലി ചെയ്യും? വാർത്തകൾ റിപ്പോർട്ട ചെയ്യൽ അവരുടെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിറവേറ്റുമ്പോൾ കേസെടുക്കുന്നത് തെറ്റായ സമീപനമാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share this story