കോട്ടയം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമം

medical kottayam

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമം. പോലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന വ്യക്തിയാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. അക്രമാസക്തനായ വ്യക്തിയെ ആശുപത്രി ജീവനക്കാർ കെട്ടിയിട്ടു. അത്യാഹിത വിഭാഗത്തിൽ പുലർച്ചെയാണ് സംഭവം. 

ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനാണ് രോഗിയെ കൊണ്ടുവന്നത്. അക്രമാസക്തനായ ഇയാൾ ഡ്യൂട്ടി റൂമിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാൾ ഭീഷണി മുഴക്കി. പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് ഡോക്ടർ ആരോപിച്ചു.
 

Share this story