അമിത അളവിൽ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യാ ശ്രമം; അലൻ ഷുഹൈബ് ആശുപത്രിയിൽ

alan
പന്തീരങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത അളവിൽ ഉറക്ക ഗുളിക കഴിച്ച നിലയിൽ അലൻ ഷുഹൈബിനെ കണ്ടെത്തുകയായിരുന്നു. അലൻ ഷുഹൈബിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. എറണാകുളം ഇടത്തറയിലുള്ള ഫ്‌ളാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യാ ശ്രമമെനന്നാണ് പോലീസ് നൽകുന്ന സൂചന
 

Share this story