വീടുപണിക്കായി അടുക്കി വെച്ച കല്ലുകളിൽ ചവിട്ടിക്കയറാൻ ശ്രമം; 4 വയസ്സുകാരിക്ക് ദാരുണാന്ത്യം
Aug 23, 2023, 12:08 IST

വീടുപണിക്കായി അടുക്കി വെച്ച കല്ല് വീണ് നാല് വയസ്സുകാരി മരിച്ചു. മലപ്പുറം കൂനോൾമാട് ചമ്മിണിപ്പറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരിനന്ദയാണ് മരിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് കല്ലുകൾ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രയിിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുനോൾമാട് എംഎൽപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനിയാണ്.