മണിപ്പൂരിലേത് ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം; കേന്ദ്രത്തെ വിമർശിച്ച് മാർ ജോസഫ് പാംപ്ലാനി
Aug 16, 2023, 10:54 IST

മണിപ്പൂർ കലാപത്തിൽ കേന്ദ്രസർക്കാരിനെതിരെ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മണിപ്പൂരിലേത് ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല. ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള ബോധപൂർവമായ ശ്രമമാണ്. മണിപ്പൂർ പ്രശ്‌നത്തിൽ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലിൽ ആത്മാർഥതയില്ല. മണിപ്പൂരിൽ സൈന്യം പോലും നിസഹായരമായി നിൽക്കുന്നു.
പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ്സ് പീഡിപ്പിക്കുന്നവർക്കൊപ്പമാണ്. ത്രിവർണ പതാകയിലെ നിറങ്ങൾ വൈവിധ്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ എല്ലാ നിറങ്ങളെയും ഏകീകരിക്കാനാണ് ശ്രമം നടക്കുന്നത്. അതിനെ ദേശീയ ബോധം എന്നല്ല, വർഗീയവാദം എന്നാണ് പറയേണ്ടത്. ഇരട്ട എൻജിൻ സർക്കാർ 100 ദിവസത്തിലധികമായി ഓഫായി കിടക്കുകയാണെന്നും പാംപ്ലാനി പറഞ്ഞു.