റോഡുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമം; മാധ്യമങ്ങൾക്കെതിരെ മന്ത്രി റിയാസ്

riyas

പിഡബ്ല്യുഡിയുടേത് അല്ലാത്ത റോഡുകൾ പിഡബ്ല്യുഡിയുടേതാണെന്ന് വരുത്തി തീർക്കുന്ന രീതിയിൽ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസ്. സ്മാർട്ട് സിറ്റി റോഡുകൾ സംബന്ധിച്ചും സമാന പ്രചാരണം നടക്കുന്നുണ്ട്. 

സ്മാർട്ട് സിറ്റി റോഡുകൾ ഗതാഗത യോഗ്യമാക്കുമെന്ന ഉറപ്പ് സർക്കാർ നടപ്പിലാക്കി. ഇനിയും നിരവധി ജോലികൾ ബാക്കിയുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് പ്രചാരണം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു

സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ്. എൻഎച്ച് 66 മായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ സംസ്ഥാനതലത്തിൽ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
 

Share this story