യുവതിയെ പീഡിപ്പിച്ച് സ്വകാര്യ ചിത്രങ്ങൾ പകർത്തി, വീട്ടിലെത്തിച്ച് വെട്ടിക്കൊല്ലാനും ശ്രമം; പ്രതി പിടിയിൽ

dennis

കോട്ടയം കോരുത്തോട് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കോരുത്തോട് കോസടി കുരിയിലംകാട്ടിൽ വീട്ടിൽ ഡെന്നീസ് ദേവസ്യയാണ്(31) പിടിയിലായത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയെ ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു

അടുത്തിടെ യുവതി സൗഹൃദത്തിൽ നിന്ന് പിൻമാറിയതോടെ ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ തന്റെ താമസ സ്ഥലത്ത് എത്തണമെന്ന് ഇയാൾ നിർദേശിച്ചു. ഇവിടേക്ക് എത്തിയ യുവതിയെ ഇയാൾ വാക്കത്തി കൊണ്ട് വെട്ടുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു. നേരത്തെ പോക്‌സോ കേസിലും പ്രതിയായിരുന്നു ഡെന്നീസ്.
 

Share this story