യാത്രക്കാരനെ അസഭ്യം പറഞ്ഞ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

auto

കൊച്ചിയിൽ യാത്രക്കാരനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ആലിൻചുവട് സ്വദേശി എം പി ജോണിയുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. എറണാകുളം ജോയന്റ് ആർടിഒ കെകെ രാജീവിന്റേതാണ് നടപടി. 

അശ്ലീല വാക്കുകൾ ചേർത്ത് അസഭ്യം പറയുകയും യാത്രക്കാരന്റെ തല അടിച്ചുപൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. ഓട്ടോ ചാർജ് നൽകിയതിന്റെ ബാക്കി തുക തിരികെ നൽകുന്നത് സംബന്ധിച്ച തർക്കത്തിനിടെയായിരുന്നു ഡ്രൈവറുടെ അസഭ്യ വർഷവും ഭീഷണിയും. ജോണിയോട് ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശമുണ്ട്.
 

Share this story