ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു

radha

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു. 63 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. കൊൽക്കത്ത, ഛത്തിസ്ഗഢ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ചീഫ് ജസ്റ്റിസായിരുന്നു

2004ലാണ് കേരളാ ഹൈക്കോടതി ജഡ്ജിയായത്. കേരളാ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്, തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ ചീഫ് ജസ്റ്റിസ്, മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ അധ്യക്ഷൻ, ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു


 

Share this story