ബദിയടുക്ക നീതു കൊലക്കേസ്: പ്രതി ആന്റോ തിരുവനന്തപുരത്ത് പിടിയിൽ

neethu

കാസർകോട് ബദിയടുക്ക ഏൽക്കാനത്തെ നീതു കൊലക്കേസിൽ പ്രതി തിരുവനന്തപുരത്ത് പിടിയിൽ. വയനാട് പുൽപ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റിയനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ചയാണ് കൊല്ലം സ്വദേശി നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ വീട്ടിൽ കണ്ടെത്തിയത്

പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് നീതുവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. നീതുവിന്റെ തലയ്ക്ക് അടിയേൽക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് യുവതിക്കൊപ്പം താമസിച്ചിരുന്ന ആന്റോയിലേക്ക് അന്വേഷണം നീങ്ങിയത്

ഒന്നര മാസം മുമ്പ് ഏൽക്കാനത്തെ റബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്കായാണ് നീതുവും ആന്റോയും ഇവിടെ എത്തിയത്. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാർ പോയി നോക്കിയപ്പോഴാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
 

Share this story