വോട്ടുപെട്ടി കാണാതായ സംഭവം: അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
Thu, 16 Feb 2023

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷണം നടത്തി നാലാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം നൽകി. വോട്ടുപെട്ടി കാണാതായതും പോസ്റ്റൽ ബാലറ്റ് നഷ്ടമായതും അടക്കം നാല് വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്.
സീൽ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയിൽ നടത്താമെന്ന് നിർദേശിച്ച ഹൈക്കോടതി അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരിശോധന നടത്താനും നിർദേശം നൽകി. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.