സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ പത്ത് മുതൽ ജൂലൈ 31 വരെ

Rafi Boat

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയുള്ള 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിച്ചത്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നതോടെ സംസ്ഥാനത്തെ മത്സ്യവില കുതിച്ചുയരും. 

Share this story