സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ
Jun 9, 2023, 11:37 IST

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ തുടങ്ങും. ജൂലൈ 31 വരെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. 52 ദിവസത്തേക്ക് യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ മീൻ പിടിക്കാനാകില്ല. മത്സ്യസമ്പത്ത് സംരക്ഷിക്കാനായാണ് യന്ത്രവത്കൃത ബോട്ടുകളുടെ ആഴക്കടൻ മീൻ പിടിത്തം വിലക്കുന്നത്.
ട്രോളിംഗ് നിരോധനം അടുത്തതോടെ കടലിൽ പോയ മിക്ക ബോട്ടുകളും തീരത്തേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. ചെറിയ വള്ളങ്ങൾക്കും മറ്റും മീൻ പിടിക്കുന്നതിന് വിലക്കില്ല. സംസ്ഥാനത്താകെ 3737 യന്ത്രവത്കൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്.