വാഴകൾ വെട്ടി നശിപ്പിച്ചത് മനുഷ്യജീവന് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാലെന്ന് മന്ത്രി

krishnankutty

കോതമംഗലം വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിന് സമീപം വളർന്ന നാനൂറിലധികം വാഴകൾ വെട്ടി നശിപ്പിച്ചത് മനുഷ്യജീവന് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇടുക്കി ജലവൈദ്യുതി പദ്ധതിയിൽ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉത്പാദന ശേഷി ഉപയോഗിക്കണമെങ്കിൽ പ്രസ്തുത ലൈൻ തകരാർ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്.  അടിയന്തര പ്രധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് മന്ത്രി പറഞ്ഞു

വിഷയത്തിൽ മാനുഷിക പരിഗണന നൽകി പ്രത്യേക കേസായി പരിഗണിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു. പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ റിപ്പോർട്ട് തേടിയെന്നും മന്ത്രി പറഞ്ഞു.
 

Share this story