മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Sep 15, 2023, 10:38 IST

മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കർണാടകയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 240 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. രണ്ട് കാസർകോട് സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഉളിയത്തടുക്ക സ്വദേശി കെ അൻവർ അലി, ചെർക്കള സ്വദേശി മൊയ്തു എന്നിവരാണ് പിടിയിലായത്. രണ്ട് ലക്ഷത്തോളം വരുന്ന ഉത്പന്നങ്ങളാണ് കസ്റ്റഡിയിലെടുത്തത്.