വയനാട് ഉപതെരഞ്ഞെടുപ്പ് നടന്നാൽ സീറ്റ് തങ്ങൾക്ക് വേണമെന്ന് ബിജെപിയോട് ബിഡിജെഎസ്
Sun, 26 Mar 2023

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തിന് അയോഗ്യത കൽപ്പിച്ചതിന് പിന്നാലെ വയനാട് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ സീറ്റ് തങ്ങൾക്ക് വേണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ട് ബിഡിജെഎസ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട് സീറ്റിൽ ബിഡിജെഎസ് സ്ഥാനാർഥി മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്
ഡൽഹിയിലുള്ള ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്വത്തെ നേരിട്ട് കണ്ട് ചർച്ച നടത്തും. ഡൽഹിയിൽ ജെ പി നഡ്ഡയുമായി ബിഡിജെഎസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു.