മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി; ഭക്ഷ്യാ സുരക്ഷാ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്

kerala

ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് സംസ്ഥാനം മുന്നിലെത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഭക്ഷ്യസുരക്ഷയിൽ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്

ട്രോഫിയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യയിൽ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി ആർ വിനോദ് പുരസ്‌കാരം ഏറ്റുവാങ്ങി.
 

Share this story