വ്യാജരേഖയുപയോഗിച്ച് അഭിഭാഷകയായി; പിടിക്കപ്പെട്ടപ്പോൾ ഒളിവിൽ പോയ സെസി സേവ്യർ കീഴടങ്ങി

sesi

വ്യാജരേഖ ചമച്ച് അഭിഭാഷകയായി പ്രവർത്തിക്കുകയും കള്ളത്തരം കണ്ടുപിടിച്ചതിന് പിന്നാലെ ഒളിവിൽ പോകുകയും ചെയ്ത സെസി സേവ്യർ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി. മാസങ്ങളായി സെസിക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒരുതവണ സെസി കോടതി പരിസരത്ത് എത്തിയതറിഞ്ഞ് പോലീസ് ഇവിടെ പാഞ്ഞെത്തിയപ്പോഴേക്കും തട്ടിപ്പുകാരി രക്ഷപ്പെട്ടിരുന്നു

മറ്റൊരാളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻ റോൾ ചെയ്തതായി രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മീഷനായും പ്രവർത്തിച്ചിട്ടുണ്ട്. യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയിൽ നോർത്ത് പോലീസ് കേസെടുത്തിരുന്നു. രണ്ടര വർഷമായി സെസി വ്യാജ രേഖ ചമച്ച് അഭിഭാഷകയായി ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്തിരുന്നു. അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് ലൈബ്രേറിയനായും ഇവർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
 

Share this story