കരുവന്നൂർ ബാങ്കിൽ ബിനാമി ഇടപാടുകൾ നടന്നത് എ സി മൊയ്തീന്റെ നിർദേശപ്രകാരമെന്ന് ഇഡി

കരുവന്നൂർ ബാങ്കിൽ ബിനാമി ഇടപാടുകൾ നടന്നത് എ സി മൊയ്തീന്റെ നിർദേശപ്രകാരമെന്ന് ഇഡി
കരുവന്നൂർ ബാങ്കിലെ ബിനാമി ഇടപാടുകൾ നടന്നത് മുൻ മന്ത്രി എ സി മൊയ്തീന്റെ നിർദേശപ്രകാരമെന്ന് ഇ ഡി. നിക്ഷേപകരുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകൾ ബാങ്കിൽ നടന്നു. ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇഡി പറയുന്നു. ബാങ്കിൽ നിന്ന് 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് 36 വസ്തുവകകൾ ഇതുവരെ കണ്ടുകെട്ടിയെന്നും ഇഡി അറിയിച്ചു
15 കോടി രൂപ മൂല്യം മതിക്കുന്ന വസ്തുവകകളാണ് കണ്ടുകെട്ടിയത്. എസി മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. ബിനാമി ഇടപാടുകാർ എന്ന ആരോപണം നേരിടുന്നവർക്ക് കരുവന്നൂർ ബാങ്കിൽ നിന്ന് അനുവദിച്ചത് കോടിക്കണക്കിന് രൂപയാണ്. മതിയായ ഈടില്ലാതെയാണ് ബാങ്കിൽ തുകകൾ അനുവദിച്ചത്. ഇത് കേന്ദ്രീകരിച്ചാണ് ഇ ഡിയുടെ അന്വേഷണം.