ബംഗളൂരു ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

ബംഗളൂരു ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. രാവിലെ 11 മണിയോടെ ഇ ഡി സോണൽ ഓഫീസിൽ ബിനീഷെത്തി.

ഒക്ടോബർ ആറിനും ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്നത്തെ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്തു. അനൂപ് നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ബിനീഷിനെ വീണ്ടും വിളിച്ചു വരുത്തിയത്.

അനൂപിന് ഒപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാനും ഇഡി ശ്രമിച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇഡി എത്തിയില്ല. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. ബിനീഷ് അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Share this story