ഏഷ്യാനെറ്റിന് ഏറ്റവും വലിയ തിരിച്ചടി; ചാനല്‍ റേറ്റിംഗില്‍ കുത്തനെ വീണു; കരുത്തു കാട്ടി കൈരളി, ഗ്രാഫ് ഉയര്‍ത്തി മനോരമ, ഈ ആഴ്ചയില്‍ വീണവരും വാണവരും

News

ചാനല്‍ റേറ്റിങ്ങില്‍ കുത്തനെ താഴേക്ക് വീണ് ഏഷ്യാനെറ്റും സീ കേരളവും. എട്ടാം ആഴ്ചയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏഷ്യാനെറ്റിന് ലഭിച്ചത്. പാക്കേജ് രൂപ കൂട്ടിയതിനാല്‍ കേബിള്‍ ടിവി സംഘടനകള്‍ കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റും സീ കേരളവും നല്‍കുന്നത് ഒഴിവാക്കിയിരുന്നു.

സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ കീഴില്‍ വരുന്ന ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകളും സീ നെറ്റ് വര്‍ക്കിന്റെ കീഴിലുള്ള ചാനലുകളും കേരള വിഷന്‍ കേബിള്‍, ഡന്‍ കേബിള്‍ എന്നിവിടങ്ങളില്‍ ലഭ്യമല്ലായിരുന്നു. ഇതോടെയാണ് ഇരു ചാനലുകളും കുത്തനെ വീണത്. കൈരളി ടിവിയ്ക്കും വളരെ താഴെയാണ് സീ കേരളത്തിന്റെ് നിലവിലെ സ്ഥാനം.

ഏഴാം ആഴ്ചയില്‍ 676 പോയിന്റ് റേറ്റിങ്ങ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് എട്ടാം ആഴ്ചയില്‍ എത്തിയപ്പോള്‍ 369ലേക്കാണ് വീണത്. പുതിയ റേറ്റിങ്ങില്‍ ഏറ്റവും കൂടുതല്‍ കുതിപ്പ് നടത്തിയത് 310 പോയിന്റോടെ മഴവില്‍ മനോരമയും 268 പോയിന്റുമായി ഫ്‌ളവേഴ്‌സ് ടിവിയുമാണ്. ഏഴാം ആഴ്ചയില്‍ ഈ ചാനലുകളുടെ റേറ്റിങ്ങ് യഥാക്രമം 216, 190മായിരുന്നു. സൂര്യ ടിവി 34 പോയിന്റുകള്‍ ഉയര്‍ത്തി 205ല്‍ എത്തിയിട്ടുണ്ട്.

Share this story