കോട്ടയം കുമാരനല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് യുവാക്കൾ മരിച്ചു

accident

കോട്ടയം കുമാരനല്ലൂരിൽ ബൈക്ക് ലോറിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ മാണി(24), സംക്രാന്തി സ്വദേശി ആൽബിൻ(22), തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂഖ്(20) എന്നിവരാണ് മരിച്ചത്. കുമാരനല്ലൂർ-കുടമാളൂർ റൂട്ടിൽ കൊച്ചാലും ചുവടിനും വല്യാലിൻ ചുവടിനും ഇടയിലാണ് സംഭവം. 

ഒരു ബൈക്കിലാണ് മൂന്ന് യുവാക്കളും യാത്ര ചെയ്തത്. മൂന്ന് പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് അമിത വേഗതയിലായിരുന്നു.
 

Share this story