ചങ്ങരംകുളത്ത് ബൈക്കും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരുക്ക്
Aug 22, 2023, 08:23 IST

കുറ്റിപ്പുറം ചങ്ങരംകുളത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. പറവൂരിൽ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസിന്റെ മുൻഭാഗത്ത് ഇടിച്ചുകയറുകയായിരുന്നു. ബസ് വരുന്നത് നോക്കാതെ ബൈക്ക് പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണമായത്.
മൂക്കുതല ചേലക്കടവ് സ്വദേശി അർമുഖനാണ്(69) പരുക്കേറ്റത്. ഇയാളെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.