മുക്കത്ത് ബൈക്കിന് പിന്നിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; നിർത്താതെ പോയ കാർ ഉപേക്ഷിച്ച നിലയില്‍

ganeshan

കോഴിക്കോട് മുക്കം മണാശേരിയിൽ ബൈക്കിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മലയമ്മ സ്വദേശി ഒറവ കുന്നുമ്മൽ ഗണേശനാണ്(48) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഗണേശന്റെ ബൈക്കിന് പിന്നിൽ സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഗണേശനെ നാട്ടുകാർ ചേർന്ന് മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇടിച്ച കാർ നിർത്താതെ പോകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളരിശേരി സ്വദേശി മുഹമ്മദ് വാജിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
 

Share this story