സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികന് പരുക്ക്

suraj

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് അപകടമുണ്ടായത്. മഞ്ചേരി സ്വദേശി ശരത്തിനാണ് പരുക്കേറ്റത്. ഇയാളെ പാലാരിവട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ശരത്തിന്റെ കാലിനാണ് പരുക്കേറ്റത്. സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരുക്കുകളില്ല. സുരാജും ആശുപത്രിയിൽ എത്തിയിരുന്നു.
 

Share this story