ബിനീഷിന്റെ അറസ്റ്റ്: സിപിഎം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്ന് സുരേന്ദ്രൻ; പരിതാപകരമായ അവസ്ഥയെന്ന് വി ഡി സതീശൻ

ബിനീഷിന്റെ അറസ്റ്റ്: സിപിഎം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്ന് സുരേന്ദ്രൻ; പരിതാപകരമായ അവസ്ഥയെന്ന് വി ഡി സതീശൻ

ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായത് സിപിഎമ്മിനെ സംബന്ധിച്ച് ധാർമിക പ്രശ്‌നമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വിനാശകരമായ കാര്യങ്ങളിൽ ഇടപെടുന്നത് ന്യായീകരിക്കാനാകില്ല.

ഇത്രയും കാലം ഭരണത്തിൽ വരുമ്പോൾ ബിനീഷിനെതിരായ കേസുകൾ സൗകര്യപൂർവം ഒതുക്കുകയായിരുന്നു. സിപിഎം പോലുള്ള തൊഴിലാളി വർഗ പാർട്ടിയിൽ ഇതൊക്കെ നടക്കുന്നതിന് കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു

സിപിഎമ്മിന്റെ പരിതാപകരമായ അവസ്ഥയാണിതെന്നായിരുന്നു കോൺഗ്രസ് നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഒന്നിലധികം ആളുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണക്കടത്ത് സംഘത്തെ സഹായിച്ചിട്ടുണ്ട്. ഇതിന് സമാന്തരമായി പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് സംഘവുമായി ഇടപെടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share this story