ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് യെച്ചൂരി

ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് യെച്ചൂരി

ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ഒരു തരത്തിലും പാർട്ടിയെ ബാധിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിനെ സംബന്ധിച്ച കാര്യങ്ങളിൽ കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയതാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെയെന്നും കോടിയേരി പറഞ്ഞു

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം ബിനീഷിനെ ഇ.ഡി ഓഫീസിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തിൽ കൊണ്ടുപോകുയും ചെയ്തു

ബിനീഷിനെ കോടതിയിലേക്കാണ് കൊണ്ടുപോയത്. നാല് ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് സൂചന. സിറ്റി സിവിൽ കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്.

ബംഗളൂരു ലഹരിമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപുമായി ബിനീഷ് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അറസ്റ്റിലേക്ക് എത്തിച്ചത്. അനൂപിന് സാമ്പത്തിക സഹായം നൽകിയിരുന്നതായി ബിനീഷും സമ്മതിച്ചിരുന്നു. എന്നാൽ ഇരുവരും നൽകിയ മൊഴികളിലെ പൊരുത്തക്കേടുകൾ ഉള്ളതിനാൽ വീണ്ടും വിളിച്ചു വരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു

Share this story