ബിനീഷിന്റെ അറസ്റ്റ് കേരളത്തിനാകെ നാണക്കേട്; സിപിഎമ്മും സർക്കാരുമാണ് കസ്റ്റഡിയിലായതെന്ന് ചെന്നിത്തല

ബിനീഷിന്റെ അറസ്റ്റ് കേരളത്തിനാകെ നാണക്കേട്; സിപിഎമ്മും സർക്കാരുമാണ് കസ്റ്റഡിയിലായതെന്ന് ചെന്നിത്തല

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ അറസ്റ്റ് കേരളത്തിനാകെ നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയധികം അധികാര ദുർവിനിയോഗം അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. സ്വർണക്കടത്തും ബംഗളൂരു മയക്കുമരുന്ന് കേസും തമ്മിൽ ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു

സിപിഎമ്മും സർക്കാരുമാണ് അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലുള്ളത്. കേന്ദ്ര ഏജൻസികളെ കേസ് അന്വേഷണത്തിന് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. പിണറായിയും കോടിയേരിയും ചേർന്നുള്ള കൊള്ള സംഘമാണ് കേരളം ഭരിക്കുന്നത്. പാർട്ടി സെക്രട്ടറിയുടെ മകൻ ഇഡി നടപടിക്ക് വിധേയനായി എന്നത് നിസാരമായ കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.

Share this story