ബിജെപി സഹായ പ്രസ്താവനയിൽ ഖേദമില്ലെന്ന് ബിഷപ് പാംപ്ലാനി; കർഷകരുടെ പ്രശ്‌നങ്ങൾ നിരവധി

pamplani

തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന പ്രസ്താവനയിൽ ഖേദമില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി. കർഷകരുടെ പ്രശ്‌നങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയോടാണ് പറയേണ്ടത്. പ്രസ്താവനക്ക് പിന്നാലെ കർഷക പ്രശ്‌നത്തിന് മാധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയതിൽ സന്തോം നേരത്തെ കർഷകരുടെ വിഷമങ്ങൾ ചർച്ചയാകുന്നില്ലായിരുന്നു. ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ എല്ലാ പ്രശ്‌നങ്ങളും ്‌ന്വേഷിക്കുന്നതായും പാംപ്ലാനി പറഞ്ഞു

പ്രസ്താവനയുടെ ഉദ്ദേശ്യം ഉടനെ ബിജെപി എംപി ഉണ്ടാകുമെന്നല്ല. കർഷകരുടെ നിലവിലെ പ്രശ്‌നങ്ങൾ നിരവധിയാണ്. വിലത്തകർച്ച, വന്യമൃഗശല്യം, കേരള ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകൾ ജപ്തി നോട്ടീസ് നൽകുന്നു. കർഷകരെ തെരുവിലിറക്കുമെന്ന സാഹചര്യം ഇതെല്ലാം പറയേണ്ടത് കേന്ദ്രസർക്കാരിനോടാണ്. പ്രസ്താവന തെറ്റായി തോന്നുന്നില്ല. കർഷകരെ കബളിപ്പിക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി. 

ഉത്തരേന്ത്യയിൽ സ്റ്റാൻ സ്വാമിയടക്കമുള്ള പുരോഹിതരും ക്രൈസ്തവും സംഘ്പരിവാർ സംഘടനകളാൽ ആക്രമിക്കപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് നിങ്ങളെന്തിനാണ് ചെക്കോസ്ലോവാക്യയിലെയും നിക്കരാഗ്വേയിലെയും കാര്യം പറയുന്നതെന്ന സിനിമാ ഡയലോഗായിരുന്നു തലശ്ശേരി ബിഷപിന്റെ മറുപടി.
 

Share this story